കര്‍ണടകയിലെ നഞ്ചന്‍കോട് മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത് 47.75 ലക്ഷം; ഒന്‍പത് വര്‍ഷമായി തഴിഴ്‌നാട്ടില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത് 47.75 ലക്ഷം; പ്രതി പിടിയില്‍

Update: 2025-01-07 13:36 GMT

മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത് 47.75 ലക്ഷം; പ്രതി പിടിയില്‍

കോഴിക്കോട്: കര്‍ണടകയിലെ നഞ്ചന്‍കോട് മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫറോക്ക് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി ബിസ്മില്ല ഖൈര്‍ വീട്ടില്‍ കെ അര്‍ഷാദിനെയാണ് ടൗണ്‍ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇയാള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2016ലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

മുന്തിരിത്തോട്ടത്തിന്റെ പേര് പറഞ്ഞ് ഇയാള്‍ ഫറോക്ക് സ്വദേശി കുര്യന്‍ ജേക്കബിന്റെ പക്കല്‍ നിന്ന് 47,75,000 രൂപ പലപ്പോഴായി കൈവശപ്പെടുത്തുകയായിരുന്നു. എന്നാല്‍ കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായതോടെ കുര്യന്‍ പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ ഉടന്‍ അര്‍ഷാദ് തമിഴ്നാട്ടിലേക്ക് മുങ്ങി. വര്‍ഷങ്ങളോളം തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ മാറി താമസിച്ച പ്രതി കഴിഞ്ഞ ദിവസം കോഴിക്കോട് മൂഴിക്കലിലെ സഹോദരിയുടെ വീട്ടില്‍ എത്തിയെന്ന് മനസ്സിലാക്കിയ പൊലീസ് തന്ത്രപൂര്‍വം ഇയാളെ വലയിലാക്കുകയായിരുന്നു.

എസ്ഐ പികെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിലാഷ്, അരുണ്‍ കുമാര്‍, സിപിഒമാരായ അരുണ്‍, സുഭിനി എന്നിവരാണ് അര്‍ഷാദിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Similar News