പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വെടിയേറ്റ് മരിച്ചു; സ്വയം വെടിയുതിര്‍ത്തതെന്ന് പ്രാഥമിക നിഗമനം
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വെടിയേറ്റ് മരിച്ചു; സ്വയം വെടിയുതിര്‍ത്തതെന്ന് പ്രാഥമിക നിഗമനം
ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എ. ഗുര്‍പ്രീത് ഗോഗി ബാസിയാണ് (58) മരിച്ചത്. ഗുര്‍പ്രീത് ഗോഗി ബാസി സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് എം.എല്‍.എയ്ക്ക് വെടിയേറ്റത്.
ഉടന്‍ തന്നെ വീട്ടുകാര്‍ ഇദ്ദേഹത്തെ മണിയോടെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എം.എല്‍.എയുടെ മരണം ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിങ്ങും പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിങ് ചാഹലും സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. പോലീസ് അന്വേഷണം ആരംഭിച്ചു.
2022-ലാണ് ഗോഗി ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രണ്ടുതവണ എം.എല്‍.എയായ ഭരത് ഭൂഷണ്‍ അശുവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലുധിയാന വെസ്റ്റില്‍ വിജയിച്ചത്. ഗോഗിയുടെ ഭാര്യ സുഖ്ചയിന്‍കൗര്‍ ഗോഗി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.