പള്ളിയില്‍ പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ രണ്ട് വയോധികരെ ഇടിച്ചിട്ടത് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോയ സ്വിഫ്റ്റ് ബസ്; ചീരാച്ചിയിലെ രണ്ട് മരണങ്ങള്‍ക്ക് കാരണം ഡ്രൈവറുടെ അനാസ്ഥ
By : സ്വന്തം ലേഖകൻ
Update: 2025-01-12 08:21 GMT
ഒല്ലൂര്‍ : ചീരാച്ചിയില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ 2 സ്ത്രീകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് മരിച്ചതിന് പിന്നില്‍ ഡ്രൈവറുടെ അനാസ്ഥയെന്ന് സൂചന. ചീരാച്ചി വാകയില്‍ റോഡില്‍ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ 6.30 നാണു സംഭവം.
പള്ളിയില്‍ പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്. രണ്ടുപേരും സംഭവം സ്ഥലത്തുവച്ചു തന്നെ മരിച്ചു.