സിനിമാ ചിത്രീകരണത്തിന് ഉപയോഗിച്ച വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍
സിനിമാ ചിത്രീകരണത്തിന് ഉപയോഗിച്ച വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍
കുറ്റിപ്പുറം: സിനിമാ ചിത്രീകരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആര്‍ട്ട് ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ നല്‍കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ പൂച്ചക്കല്‍ വളവില്‍ ചിറ ഷല്‍ജി (50) യാണ് പിടിയിലായത്.
ബുധനാഴ്ച കുറ്റിപ്പുറത്തെ കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം കടന്നു കളയുകയായിരുന്നു. നോട്ടുകളില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ സിനിമാ സെറ്റുകളില്‍ ഉപയോഗിക്കുന്ന 500 രൂപയുടെ 391 ആര്‍ട്ട് ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ പിടിച്ചെടുത്തു.
കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി മേഖലകളിലെ മാര്‍ക്കറ്റുകളില്‍ ഇയാള്‍ ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ ചിലവഴിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രവവര്‍ത്തിക്കുന്നയാളാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞത്. കുറ്റിപ്പുറം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ എം നാസര്‍, എസ്ഡിപിഒ അബ്ദുല്ല, സിവില്‍ പൊലീസ് ഓഫീസര്‍ ഡെന്നീസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.