വയോധികയുമായി കലഹം: പരാതി അന്വേഷിക്കാനെത്തിയ സബ് ഇന്‍സ്പെക്ടര്‍ക്ക് നേരെ കൈയേറ്റം: പ്രതി പോലീസ് പിടിയില്‍
സബ് ഇന്‍സ്പെക്ടര്‍ക്ക് നേരെ കൈയേറ്റം: പ്രതി പോലീസ് പിടിയില്‍
അടൂര്‍: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ പിടികൂടി. ആനന്ദപ്പള്ളി താമരശ്ശേരി വടക്കേതില്‍ വീട്ടില്‍ എം.റ്റി.നജീബ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12 ന് അയല്‍വാസിയായവയോധികയുടെ വീ്ട്ടിലെത്തി നജീബ് കലഹമുണ്ടാക്കുന്നതായി പോലീസ് കണ്‍ട്രോള്‍ റൂം മുഖേന ലഭിച്ച പരാതിയിന്‍ മേലുളള അന്വേഷണത്തിനായി എത്തിയ എസ്ഐയെ പ്രതി അസഭ്യം വിളിച്ചുകൊണ്ട് കൈയേറ്റം ചെയ്യുകയായിരുന്നു.
പോലീസുദ്യോഗസ്ഥന് പരുക്ക് പറ്റിയതായി മനസിലാക്കിയ പ്രതി സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. തുടര്‍ന്ന് ഒളിവില്‍പ്പോവുകയും ചെയ്തു. സംഭവത്തിന് കേസ് എടുത്ത പോലീസ് എസ്.ഐമാരായ അനീഷ് ഏബ്രഹാം, ജയ്മോന്‍, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ ശ്യാം, സി.പി.ഒ മാരായ അര്‍ജുന്‍,സനല്‍, ആതിര, ഗീത എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. 2008 ല്‍ അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത നരഹത്യാക്കേസിലും പ്രതിയാണ് നജീബ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.