കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടര്‍ന്നു; പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടര്‍ന്നു; പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത(31)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിന്റെ മുന്നിലെ കരിയില തൂത്തുകൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രമിത ധരിച്ചിരുന്ന നൈറ്റിയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടി തീ കെടുത്തിയെങ്കിലും ശരീരത്തില്‍ വലിയ രീതിയില്‍ പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മസ്‌കറ്റില്‍ ജോലിയുള്ള ബാബുരാജ് നാട്ടിലെത്തിയശേഷം സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: ശ്രീക്കുട്ടി, ശ്രീനന്ദ.