അധ്യാപകര്‍ക്ക് കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശിക; പാതിവഴിയില്‍ നിലച്ച് സ്കൂള്‍ പാഠപുസ്തക രചന
അധ്യാപകര്‍ക്ക് കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശിക; പാതിവഴിയില്‍ നിലച്ച് സ്കൂള്‍ പാഠപുസ്തക രചന
By : സ്വന്തം ലേഖകൻ
Update: 2025-01-24 03:13 GMT
തിരുവനന്തപുരം: അധ്യാപകര്‍ക്കു പണംകൊടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെ സ്കൂള്‍ പാഠപുസ്തകരചന പാതിയില്‍ വഴിമുട്ടി. അടുത്ത അധ്യയനവര്‍ഷം വിതരണംചെയ്യേണ്ട രണ്ട്, നാല്, ആറ്്, എട്ട്, പത്ത് ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങളാണ് പാതിവഴിയില്‍ നിലച്ചത്.
പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പുസ്തകങ്ങള്‍ ഈ അധ്യയനവര്‍ഷം എത്തിയിരുന്നു. എന്നാല്‍, പാഠപുസ്തക ശില്പശാലയില് പങ്കെടുത്ത അധ്യാപകര്‍ക്കും വിദഗ്ധര്‍ക്കും ഇതുവരെ പണംനല്കിയിട്ടില്ല.