ജനങ്ങളെ വിധിക്ക് വിട്ട് ജീവിക്കാന്‍ ഇനി അനുവദിക്കില്ല; വന്യജീവി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ കേന്ദ്രം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ജനങ്ങളെ വിധിക്ക് വിട്ട് ജീവിക്കാന്‍ ഇനി അനുവദിക്കില്ല
കണ്ണൂര്‍: ജനവാസ കേന്ദ്രങ്ങളിലിറക്കുന്ന വന്യജീവികളെ, പരമ്പരാഗത മാര്‍ഗങ്ങളിലൂടെയും ശാസ്ത്രീയ സംവിധാനങ്ങളിലൂടെയും പ്രതിരോധിക്കുന്നതിന് പകരം ജനങ്ങളെ വിധിക്കു വിടാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മലയോര സമര പ്രചരണ ജാഥയ്ക്ക് ഇരിട്ടി കീഴ്പള്ളിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു കൊല്ലമായി വന്യജീവി അക്രമത്തിനിരയാകുന്നവര്‍ക്ക് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. വന്യജീവി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ കേന്ദ്രം തയ്യാറാകണം. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ യു ഡിഎഫ് എം പി മാരും കേന്ദ്രത്തില്‍ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
എ ഐ സി സി വര്‍ക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ ആദിവാസി സ്ത്രിയെ കടുവ കടിച്ചു കൊലപ്പെടുത്തിയപ്പോള്‍ അവിടെ സന്ദര്‍ശനം നടത്താതെ കോഴിക്കോട് ബീച്ചില്‍ പാട് പാടി ആനന്ദം നൃത്തമാടിയ വനം വകുപ്പ് മന്ത്രി ശശീന്ദ്രന്‍ സംസ്ഥാനത്തിന് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. മലയോരങ്ങളില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്. ഹിമാചല്‍ പ്രദേശ്, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്യമൃഗശല്യത്തിനെതിരെ സ്വീകരിച്ച നടപടികള്‍ പഠിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഇബ്രാഹിംമുണ്ടേരി അധ്യക്ഷനായി.
എം എല്‍ എ മാരായ എം.വിന്‍സന്റ് , റേജി.എം ജോണ്‍, അന്‍വര്‍ സാദത്ത്, സണ്ണി ജോസഫ്, സജി ജോസഫ്, യു ഡി എഫ് നേതാക്കളായ എം എം ഹസ്സന്‍, സി പി ജോണ്‍, രാജന്‍ ബാബു, അബ്ദുള്‍ റഹ്‌മാന്‍ കല്ലായി, പി.ടി. മാത്യു, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, അപു ജോണ്‍ ജോസഫ് , സേ ാാണി സെബാസ്റ്റ്യന്‍ , കരിംചേലേരി, ചന്ദ്രന്‍ തില്ലങ്കേരി, വി എ നാരായണന്‍, സജീവ് മാറോളി , അമ്യത രാമകൃഷ്ണന്‍, എം സി