15 വയസ്സുകാരന് പീഡനം; കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍

15 വയസ്സുകാരന് പീഡനം; കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍

Update: 2025-01-31 02:49 GMT
15 വയസ്സുകാരന് പീഡനം;  കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍
  • whatsapp icon

നീലേശ്വരം: 15 വയസ്സുകാരനെ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റിലായി. കുറ്റിക്കോല്‍ പയ്യങ്ങാനത്തെ പി.രാജനെ(42)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 10-ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ നീലേശ്വരത്തുനിന്ന് കയറിയതായിരുന്നു കുട്ടി.

യാത്രയ്ക്കിടെയാണ് കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത്. കുട്ടിക്ക് നല്‍കിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. നീലേശ്വരം എസ്.ഐ. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യു. ഹൊസ്ദുര്‍ഗ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News