പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് മോഷണം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് മോഷണം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-01-31 04:09 GMT
പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് മോഷണം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍
  • whatsapp icon

വര്‍ക്കല: പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയടക്കം രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇടവ കാപ്പില്‍ കൃഷ്ണാഖറില്‍ സായ് കൃഷ്ണന്‍(25), സുഹൃത്തായ പത്താം ക്ലാസ് വിദ്യാര്‍ഥി എന്നിവരാണ് പിടിയിലായത്.

ഇടവ കാപ്പില്‍ പണിക്കക്കുടി വീട്ടില്‍ ഷറഹബീലിന്റെ (69) വീട്ടിലാണ് കഴിഞ്ഞ ദിവസം പകല്‍ മോഷണം നടന്നത്. ഉച്ചയ്ക്ക് 12.45-ന് വീട്ടിലാളില്ലാതിരുന്ന സമയത്ത് പിന്‍വാതില്‍ തകര്‍ത്താണ് ഉള്ളില്‍ കയറിയത്. രണ്ടര പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ സ്വര്‍ണമോതിരവും 50,000 രൂപയുമാണ് കവര്‍ന്നത്. സായ് കൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News