തൃശൂരില്‍ മുളക് പൊടി മുഖത്തെറിഞ്ഞ ശേഷം യുവാവിനെ വീട്ടില്‍ കയറി വെട്ടി; തലയിലും കയ്യിലും വെട്ടേറ്റ യുവാവ് ആശുപത്രിയില്‍
തൃശൂരില്‍ മുളക് പൊടി മുഖത്തെറിഞ്ഞ ശേഷം യുവാവിനെ വീട്ടില്‍ കയറി വെട്ടി; തലയിലും കയ്യിലും വെട്ടേറ്റ യുവാവ് ആശുപത്രിയില്‍
തൃശൂര്‍ :തൃശൂര്‍ പെരിഞ്ഞനം മൂന്നുപീടികയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. കയ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിന്‍കാട്ടില്‍ അജ്മാലിനാ(26)ണ് വെട്ടേറ്റത്. മുളക് പൊടി മുഖത്തെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. തലയിലും കയ്യിലും വെട്ടേറ്റ ഇയാളെ വി വണ്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ പെരിഞ്ഞനം കപ്പല്‍ പള്ളിക്കടുത്തെ വീട്ടിലാണ് സംഭവം. അജ്മലിന് നേരെ മുളക്‌പൊടി എറിഞ്ഞ ശേഷമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുള്ളതെന്നാണ് വിവരം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാപ്പ നിയമപ്രകാരം റിമാന്‍ഡില്‍ ആയിരുന്ന അജ്മല്‍ ഈയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയതെന്നു പൊലീസ് പറഞ്ഞു.