കേരളത്തില്‍ നിന്നും മെഡിക്കല്‍ മാലിന്യങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാം; മദ്രാസ് ഹൈക്കോടതി

കേരളത്തില്‍ നിന്നും മെഡിക്കല്‍ മാലിന്യങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാം; മദ്രാസ് ഹൈക്കോടതി

Update: 2025-02-04 04:04 GMT

ചെന്നൈ: കേരളത്തില്‍ നിന്നുള്ളം മെഡിക്കല്‍ മാലിന്യങ്ങളുമായി തമിഴ്‌നാട്ടിലെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഗൗരവമേറിയ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

കന്യാകുമാരിയില്‍ തള്ളാനായി മെഡിക്കല്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നെന്ന പേരില്‍ തിരുനെല്‍വേലി പൊലീസ് പിടിച്ചെടുത്ത ട്രക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ്.

കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തിരുനെല്‍വേലി, നടുകല്ലൂര്‍, കൊടഗനല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തള്ളുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന്, ദേശീയ ഹരിത ട്രൈബ്യൂണല്‍ അടക്കം നടപടി സ്വീകരിച്ചിരുന്നു.

Tags:    

Similar News