പുറപ്പെടുവിച്ചത് ഒരു ലക്ഷത്തിലധികം വിധിന്യായങ്ങള്‍; ആ വിധികളെല്ലാം തന്നെ കൊണ്ട് പറയിച്ചത് മുരുകന്‍: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍

മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍

Update: 2025-02-08 02:21 GMT

ചെന്നൈ: ദൈവത്തെ ചേര്‍ത്തുപിടിച്ച് മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ശിവഗംഗ ജില്ലയിലെ കാരൈക്കുടിയില്‍ നടന്ന ചടങ്ങില്‍ അതിഥിയായെത്തിയ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം. സൊക്കലിംഗത്തിന്റെ പ്രസംഗമാണ് വിവാദമായത്. 28 വര്‍ഷമായി ജുഡീഷ്യറിക്കൊപ്പം സഞ്ചരിച്ച താന്‍ ഒരു ലക്ഷത്തിലധികം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്നാല്‍, അതൊക്കെ നടത്തിയത് ദൈവമായ മുരുകനാണെന്നുമായിരുന്നു ജസ്റ്റിസ് പറഞ്ഞത്.

''ഞാന്‍ പ്രഖ്യാപിച്ച ഒരു ലക്ഷത്തിലധികം വിധിന്യായങ്ങളില്‍ ഒന്നുപോലും ഞാനായിട്ടു പറഞ്ഞതല്ല. എല്ലാം മുരുകന്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. മുരുകന്‍ എന്തു പറഞ്ഞുവോ അതായിരുന്നു വിധിന്യായങ്ങളെല്ലാം. ന്യായാധിപന്റെ പദവിപോലും എനിക്കു നല്‍കിയത് മുരുകനാണ്. സത്യവും സത്യസന്ധതയും ഉള്ളിടത്ത് മുരുകന്‍ വരും. കണ്ണടച്ച് വിളിച്ചാല്‍ ഹൃദയം നല്ലതാണെങ്കില്‍ മുരുകന്‍ വന്നിരിക്കും. ഭക്തിപോലെ പ്രാധാന്യമേറിയതാണ് ദാനധര്‍മങ്ങള്‍'' -ജസ്റ്റിസ് സൊക്കലിംഗം അഭിപ്രായപ്പെട്ടു.

Tags:    

Similar News