യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

Update: 2025-02-09 03:30 GMT

മലപ്പുറം: യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. പുതുപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥി മലപ്പുറം മങ്ങാട്ടുപുലം കോങ്ങാട്ടുവീട്ടില്‍ അബ്ദുല്‍റാഷിദ് (18) ആണ് പിടിയിലായത്. പറപ്പൂര്‍ വീണാലുക്കല്‍ ചെമ്മുക്കല്‍ ശുഹൈബിനെ (29) യാണ് ആക്രമിച്ചത്.

വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. ശുഹൈബ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരവേ പിന്തുടര്‍ന്നെത്തിയ പ്രതി ആളെ ഉറപ്പുവരുത്തിയശേഷം കത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ട് തടുത്തതോടെ ഇരുകൈകള്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് ശുഹൈബിന്റെ കാലിലും വെട്ടി. രക്തം വാര്‍ന്നൊഴുകിയ ശുഹൈബ് വീട്ടിലേക്ക് ഓടിക്കയറി. ഓടികൂടിയ നാട്ടുകാര്‍ ശുഹൈബിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശുഹൈബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റി. സംഭവത്തിനുശേഷം കോട്ടയ്ക്കല്‍ പോലീസ്സ്‌റ്റേഷനില്‍ ഹാജരായ പ്രതിയെ വേങ്ങര പോലീസിന് കൈമാറി. അബ്ദുല്‍ റാഷിദിനെതിരേ വധശ്രമത്തിന് വേങ്ങര പോലീസ് കേസെടുത്തു. റാഷിദിന് ശുഹൈബിനോടുള്ള പകയ്ക്ക് കാരണമെന്തെന്ന് റാഷിദും മറിച്ച് ശുഹൈബും പോലീസിന് സൂചന നല്‍കിയിട്ടില്ല. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News