കുളത്തൂപ്പുഴയില്‍ ഓയില്‍ പാം എസ്റ്റേറ്റിന് വന്‍ തീപിടിത്തം; മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം
കുളത്തൂപ്പുഴയില്‍ ഓയില്‍ പാം എസ്റ്റേറ്റിന് വന്‍ തീപിടിത്തം
By : സ്വന്തം ലേഖകൻ
Update: 2025-02-11 16:03 GMT
കൊല്ലം: കുളത്തൂപ്പുഴയിലെ ഓയില്‍ പാം എസ്റ്റേറ്റില്‍ തീപിടിത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുളത്തൂപ്പുഴ പുനലൂര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു ഭാഗത്തെ തീ അണച്ചു. കടുത്ത വേനലില്‍ ഇടക്കാടുകള്‍ക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ പറയുന്നത്. തോട്ടത്തില്‍ പുതുതായി പ്ലാന്റ് ചെയ്ത ആയിരക്കണക്കിന് എണ്ണപ്പന തൈകള്‍ കത്തിനശിച്ചു. ആള്‍താമസമില്ലാത്ത മേഖലയാണിത്.