കുട്ടികള്‍ പരാതി നല്‍കിയിരുന്നില്ലെന്നും ഇന്നലെയാണ് ആദ്യമായി പരാതി വന്നതെന്നും പ്രിന്‍സിപ്പല്‍; റാഗിങ് പരാതി കിട്ടിയപ്പോഴേ നടപടി എടുത്തുവെന്ന് ഗാന്ധിനഗറിലെ ഗവണ്‍മെന്റ് നഴ്സിങ് കോളേജ്

Update: 2025-02-12 08:12 GMT

കോട്ടയം: ഗവണ്‍മെന്റ് നഴ്സിങ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ റാഗിങ് നേരിട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലിനി ജോസഫ്. കുട്ടികള്‍ പരാതി നല്‍കിയിരുന്നില്ലെന്നും ഇന്നലെയാണ് ആദ്യമായി പരാതി വന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോസ്റ്റലില്‍ ചുമതലയുണ്ടായിരുന്ന അധ്യാപകരോടും രക്ഷിതാക്കളോടും വിദ്യാര്‍ഥികള്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇരയായ കുട്ടികള്‍ക്ക് നിലവില്‍ ശാരീരിക പ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരമെന്നും അവര്‍ വ്യക്തമാക്കി.

പരാതി കിട്ടിയ ഉടന്‍ തന്നെ കോളേജില്‍ നടപടി തുടങ്ങിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റംചെയ്തു എന്ന് കണ്ടെത്തിയപ്പോള്‍ പോലീസിന് പരാതി കൈമാറിയിരുന്നു. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്മെന്റിനേയും കോളേജ് വിവരം അറിയിച്ചു. കോളേജില്‍ റാഗിങ് നിരോധന ബോധവത്കരണം നടത്തിയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Similar News