ചേര്‍ത്തലയില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് മകളുടെ പരാതി; ഭര്‍ത്താവ് കസ്റ്റഡിയില്‍; സജിക്ക് പരിക്കേറ്റത് സോണിയുടെ മര്‍ദ്ദനത്തിലെന്ന് മകള്‍
By : സ്വന്തം ലേഖകൻ
Update: 2025-02-12 09:59 GMT
ചേര്‍ത്തല: ചേര്‍ത്തലയില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് കസ്റ്റഡിയില്‍. മകള്‍ നല്കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ചേര്‍ത്തല മനോരമ കവലയ്ക്ക് കിഴക്ക് വശത്ത് പണ്ടകശാലപ്പറമ്പില്‍ സോണിയുടെ 47കാരിയായ ഭാര്യ വി.സി. സജി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഒരുമാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തിനു ശേഷം മകള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്കി. സോണിയുടെ മര്‍ദ്ദനത്തിലാണ് സജിയ്ക്ക് പരിക്കേറ്റതെന്ന് മകളുടെ പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് സോണിയെ കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.