മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം: കോഴിക്കോട് കിഴക്കോത്ത് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി; 25,000 രൂപ പിഴയിട്ടു
കോഴിക്കോട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് രൂപീകരിച്ച കോഴിക്കോട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ 11 സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍,ഹോട്ടലുകള്‍, ബേക്കറി കൂള്‍ബാര്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയതില്‍ സ്ഥലത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 26 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പ്രദേശത്തെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 10000 രൂപ പിഴയിട്ടു. ഇത്തരത്തില്‍ ആകെ 25000 രൂപ പിഴ ചുമത്തി.
പരിശോധനയില്‍ കൊടുവള്ളി വനിതാക്ഷേമ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷീബ, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശ്വതി, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ സൂര്യ എന്നിവര്‍ പങ്കെടുത്തു.