പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം; വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളുമടക്കം 25 പേര്‍ക്ക് കുത്തേറ്റു; ആളുകളെ ഒഴിപ്പിച്ചു
പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം
By : സ്വന്തം ലേഖകൻ
Update: 2025-02-16 14:01 GMT
കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവര്‍ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. തെന്മല ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാകാം എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.