ക്രെയിനിന്റെ ടയര്‍ ഇളക്കുന്നതിനിടെ ഡിസ്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്
ക്രെയിനിന്റെ ടയര്‍ ഇളക്കുന്നതിനിടെ ഡിസ്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-02-17 02:35 GMT
.കൊല്ലം: ബൈപ്പാസ് നിര്‍മാണത്തിനെത്തിച്ച ക്രെയിനിന്റെ ടയര്‍ ഇളക്കുന്നതിനിടെ ഡിസ്ക് പൊട്ടിത്തെറിച്ച്, തലയ്ക്ക് പരിക്കേറ്റ യുവാവ് മരിച്ചു. തൃക്കടവൂര്‍ നീരാവില്‍ എന്‍.എസ്.ആര്.എ.നഗര്‍ രഞ്ജിത്ഭവനില് അജിത്താ(23)ണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10.30-ന് നീരാവില്‍ പാലത്തിനു സമീപമാണ് അപകടം. ക്രെയിനിലെ ഹെല്‍പ്പറായിരുന്നു അജിത്ത്. കൂടെയുണ്ടായിരുന്ന യുവാവിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി രാത്രി സംസ്കരിച്ചു. അച്ഛന്: രമേശന്. അമ്മ: സുധ. സഹോദരന്: രഞ്ജിത്ത്.