കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നു വയസ്സുകാരിയുടെ മരണം; വിദഗ്ദ സമിതി അന്വേഷണം തുടങ്ങി

കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നു വയസ്സുകാരിയുടെ മരണം; വിദഗ്ദ സമിതി അന്വേഷണം തുടങ്ങി

Update: 2025-02-21 01:18 GMT

കോട്ടയം: മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്നു വയസ്സുകാരി മരിച്ച സംഭവത്തില്‍ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. വിശദറിപ്പോര്‍ട്ട് അടുത്തയാഴ്ച മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി.പുന്നൂസിനു കൈമാറും.

കട്ടപ്പന കളിയിക്കല്‍ വിഷ്ണുവിന്റെയും ആഷയുടെയും മകള്‍ ഏകപര്‍ണിക ചൊവ്വാഴ്ച മരിച്ചതു ചികിത്സപ്പിഴവ് മൂലമാണെന്നാണു പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ മോശമായി പെരുമാറിയെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

Tags:    

Similar News