തൃശൂരില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍; രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു: അറസ്റ്റ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍

തൃശൂരില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

Update: 2025-02-21 04:20 GMT
തൃശൂരില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍; രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു: അറസ്റ്റ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍
  • whatsapp icon

തൃശൂര്‍: അനധികൃതമായി താമസിച്ചു വന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ തൃശൂരില്‍ അറസ്റ്റിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ പൊലീസ് പരിശോധനയിലാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളില്‍ നിന്നാണ് മൂന്നു പേരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. ചെമ്മാപ്പിള്ളിയില്‍ ആക്രിക്കടയില്‍ തൊഴില്‍ ചെയ്യുകയായിരുന്നവരാണ് പിടിയിലായവര്‍.

കസ്റ്റഡിയിലെടുത്തവര്‍ക്ക് കൈവശം മതിയായ രേഖകള്‍ ഇല്ല. ഇവര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News