കേന്ദ്ര, സംസ്ഥാന ഡിഎ രണ്ട് ശതമാനം കൂടും; കേന്ദ്ര ഡിഎ 55 ശതമാനവും സംസ്ഥാന ഡിഎ 33 ശതമാനവുമായി ഉയരും

കേന്ദ്ര, സംസ്ഥാന ഡിഎ രണ്ട് ശതമാനം കൂടും

Update: 2025-02-22 02:07 GMT

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്ക് ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ (ഡിഎ) 2% വര്‍ധന വരും. ഡിഎ കണക്കാക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാര്‍ഷിക ശരാശരി 400.92 പോയിന്റില്‍നിന്ന് 407.75 പോയിന്റ് ആയി ഉയര്‍ന്നതിനാലാണിത്. ഇതോടെ കേന്ദ്ര ഡിഎ 55 ശതമാനവും സംസ്ഥാന ഡിഎ 33 ശതമാനവുമായി ഉയരും.

കേന്ദ്ര ഡിഎ യഥാര്‍ഥത്തില്‍ 55.97 ശതമാനമായാണ് ഉയര്‍ന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ലോവര്‍ റൗണ്ടിങ് രീതി പിന്തുടരുന്നതു മൂലം ഇത് 56 ആക്കി റൗണ്ട് ചെയ്യുന്ന പതിവില്ല. അതുകൊണ്ടാണ് വര്‍ധന 2 ശതമാനത്തില്‍ ഒതുങ്ങുന്നത്. നിലവിലുള്ള 53% ഡിഎ പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞതാണ്. എന്നാല്‍, സംസ്ഥാനത്തു നിലവില്‍ കിട്ടാനുണ്ടായിരുന്ന 31% ഡിഎയില്‍ 12% മാത്രമാണു നല്‍കുന്നത്. 6 ഗഡുക്കളായി ബാക്കി 19% കുടിശികയാണ്. ഇതില്‍ 3% വരുന്ന ഒരു ഗഡു ഏപ്രില്‍ മുതല്‍ നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ ഡിഎ കൂടി ചേര്‍ത്തു കുടിശിക വീണ്ടും 6 ഗഡുവായി (18%) നിലനില്‍ക്കും. പുതിയ ഡിഎ വര്‍ധന കേന്ദ്രസര്‍ക്കാര്‍ അടുത്ത മാസം പ്രഖ്യാപിച്ചേക്കും.

Tags:    

Similar News