ലീന്‍ മാനുഫാക്ചറിംഗ് പ്രോസസ്: എസ്.സി.ടിയും ഐ.ഐ.എമ്മും ധാരണ

Update: 2025-02-22 08:12 GMT

തിരുവനന്തപുരം: ലീന്‍ മാനുഫാക്ചറിംഗ് പ്രോസസില്‍ സാധ്യത നേടാന്‍ ശ്രീ ചിത്ര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗും (എസ്.സി.ടി) ബെംഗളൂരു ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും (ഐഐഎം) ഉം ധാരണയായി. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ എസ്.സി.ടി പ്രിന്‍സിപ്പാള്‍ ഡോ. സി. സതീഷ് കുമാറും ഐഐഎം ബെംഗളൂരുനെ പ്രതിനിധീകരിച്ച് മിസുഹോ ഇന്‍ഡ്യ ജപ്പാന്‍ സ്റ്റഡി സെന്റര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സായി ദീപ് രത്‌നവും ഒപ്പുവച്ചു.

എസ്.സി.ടി ലെ അധ്യാപകര്‍ക്ക് ലീന്‍ മാനുഫാക്ചറിങ് പ്രോസസ് എന്ന വിഷയത്തില്‍ വിദഗ്ധ പരിശീലനം ബെംഗളൂരു ഐഐഎം ന്റെ നേതൃത്വത്തില്‍ നല്‍കും. നിര്‍മ്മാണ സ്ഥാപനങ്ങളില്‍ മൂല്യവര്‍ദ്ധന നല്‍കാത്ത പ്രവര്‍ത്തനങ്ങളെ വ്യവസ്ഥാപിതമായി തിരിച്ചറിഞ്ഞ് അവ ഇല്ലാതാക്കുന്നതിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും പാഴ്ചിലവ് കുറയ്ക്കാനും ലക്ഷ്യമിടുന്ന ഉത്പാദന രീതിയാണ് ലീന്‍ മാനുഫാക്ചറിംഗ് പ്രോസസ്. ഈ വിഷയത്തില്‍ എസ്.സി.ടി ലെ വിദ്യാര്‍ഥികള്‍ക്ക് ഐഐഎം രൂപകല്‍പന ചെയ്യുന്ന പഠനക്രമം അനുസരിച്ച് പരിശീലനം നല്‍കാനും വിദ്യാര്‍ഥികളുടെ ജോലി സാധ്യത വിര്‍ധിപ്പിക്കുവാനും സാധിക്കും.

സ്‌പോക്കണ്‍ ട്യൂട്ടോറിയല്‍ പദ്ധതിയിലൂടെ കോളേജ് ഐഐടി മുംബൈയുടെ അക്കാദമിക് പാര്‍ട്ണര്‍ ആണെന്നും ലീപ് പദ്ധതിയിലൂടെ ഐഐടി മദ്രാസുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. 2024-25 വര്‍ഷത്തില്‍ 5 പേറ്റന്റുകള്‍ നേടിയെടുക്കാനും ടാറ്റ എലക്‌സി എന്ന വ്യവസായ സ്ഥാപനത്തിന്റെ സഹകരണത്തോടെ എം.ടെക് പ്രോഗ്രാം തുടങ്ങാനും സാധിച്ചതായി അദ്ദേഹം അറിയിച്ചു.

Similar News