വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ മനസിലാക്കി കൊണ്ടുള്ള അധ്യാപനമാണ് വേണ്ടത്; വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍
കോഴിക്കോട്: ഒരു വിദ്യാര്‍ത്ഥി തന്റെ പഠനത്തിന്റെ അടിത്തറ നിര്‍മ്മിക്കുന്നത് എല്‍.പി,യു. പി ക്ലാസ്സുകളിലാണെന്നും അവരെ പൂര്‍ണമായി പഠിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. വളയം യു പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സ്‌കൂള്‍ ലോഗോ പ്രകാശനവും സ്പീക്കര്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ മനസിലാക്കി കൊണ്ടുള്ള അധ്യാപനമാണ് വേണ്ടത്. കേരളത്തിലെ വിദ്യാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ നേരിടാന്‍ സജ്ജരാക്കേണ്ടതുണ്ട്. അതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍, 33 വര്‍ഷത്തെ അധ്യാപന സേവനത്തിനു ശേഷം വിരമിക്കുന്ന കെ കെ സജീവ് കുമാറിനെ ആദരിച്ചു. സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദ് മുഖ്യാതിഥിയായി. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അങ്കണവാടി വര്‍ണോത്സവം വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. എം.കെ. അശോകന്‍ മാസ്റ്റര്‍,ടി. സജീവന്‍,വി.പി. ബാലകൃഷ്ണന്‍മാസ്റ്റര്‍, കെ.എന്‍. ദാമോദരന്‍, കെ.ചന്ദ്രന്‍ മാസ്റ്റര്‍,കെ.ടി. കുഞ്ഞിക്കണ്ണന്‍,
സി.എച്ച്. ശങ്കരന്‍ മാസ്റ്റര്‍, ടി.ടി.കെ. ഖാദര്‍ ഹാജി, പി.കെ. രാധാകൃഷ്ണന്‍, ഇ.കെ. സുനില്‍കുമാര്‍, സി. ലിജിബ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രധാനാധ്യാപിക വി.കെ. അനില സ്വാഗതവും പ്രദീപ്കുമാര്‍ പള്ളിത്തറ നന്ദിയും പറഞ്ഞു