കിഫ്ബി റോഡുകള്‍ക്കുള്ള ടോള്‍ പിരിവ്: എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണന്
കിഫ്ബി റോഡുകള്‍ക്കുള്ള ടോള്‍ പിരിവ്: എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണന്
By : സ്വന്തം ലേഖകൻ
Update: 2025-02-22 16:48 GMT
കോഴിക്കോട്: ടോള്‍ പിരിവ് വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇടതുമുന്നണി തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് യോഗം കഴിഞ്ഞ് സര്‍ക്കുലര്‍ സാധാരണപോലെ നല്‍കിയിരുന്നു. അതിലൊന്നും സര്‍ക്കാര്‍ ടോള്‍ പിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. റോഡുകളില്‍ ടോള്‍ പിരിവ് വേണമെന്ന് തീരുമാനിക്കുക സര്‍ക്കാറാണ്. എല്‍.ഡി.എഫ് ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്ത് മുന്നണിയുടെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.