സിനിമ എത്ര പേര്‍ കണ്ടു എന്നതല്ല; എന്ത് ചര്‍ച്ച ചെയുന്നു എന്നതാണ് പ്രധാനം; കേരളാ സ്‌റ്റോറി കാണുമെന്ന് കുമ്മനം

Update: 2026-02-28 08:08 GMT

കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന ആരോപണം നേരിടുന്ന സിനിമ കേരള സ്റ്റോറി 2 ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സിനിമ എത്ര പേര്‍ കണ്ടു എന്നതല്ല. എന്ത് ചര്‍ച്ച ചെയുന്നു എന്നതാണ് പ്രധാനം.

സിനിമയില്‍ പ്രതിപാദിക്കുന്ന പോലെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ പോലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രദര്‍ശനാനുമതി ലഭിച്ചിട്ടും പല തിയറ്ററുകളിലും സിനിമ കാണാന്‍ ആളില്ലാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കി.

Similar News