'കേരള സ്റ്റോറി 2' കാണാന്‍ കേരളത്തില്‍ ആളില്ല; ഷോകള്‍ റദ്ദാക്കി
By : സ്വന്തം ലേഖകൻ
Update: 2026-02-28 07:05 GMT
തിരുവനന്തപുരം: വിദ്വേഷസിനിമയോട് മുഖം തിരിച്ച് മതനിരപേക്ഷ കേരളം. 'ദി കേരള സ്റ്റോറി 2 -ഗോസ് ബിയോണ്‍ഡ്' എന്ന ഹിന്ദി ചിത്രം കാണാന്‍ സംസ്ഥാനത്ത് ആളില്ല. വേണ്ടത്ര പ്രേക്ഷകര്‍ ഇല്ലാത്തതില്‍ കേരളത്തില്‍ പലയിടത്തും സിനിമയുടെ ഷോകള്‍ റദ്ദാക്കി.
കൊച്ചി മരടിലെ മാളില്‍ 10.10ന് ഷോ നിശ്ചയിച്ചിരുന്നു. എന്നാല്‍ സിനിമ കാണാന്‍ ആരും എത്തിയില്ല. ടിക്കറ്റ് ഓണ്‍ലൈനായോ നേരിട്ടോ ഒരാള്‍ പോലും വാങ്ങിയില്ല. ഇതോടെ ഷോ റദ്ദാക്കി. കോഴിക്കോട്ടും സമാനമായി പല തിയറ്റുകളിലും ഷോ റദ്ദാക്കിയിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ നാമമാത്രമായ ബുക്കിങ് മാത്രമേയുള്ളൂ.