കണ്ണൂരില്‍ പൊതു ശൗചാലയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂരില്‍ പൊതു ശൗചാലയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2026-02-28 05:50 GMT
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലത്തിനടുത്തെ ബര്‍ണശേരിയിലെ പൊതുശൗചാലയത്തില്‍ യുവാവ് മരിച്ച നിലയില്‍ അഴീക്കോട് മീന്‍കുന്ന് സ്വദേശി അജ്നാസാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കണ്ണൂര്‍ ബര്‍ണശ്ശേരിയിലെ ടോയ്ലറ്റിലാണ് ശനിയാഴ്ച്ച രാവിലെ മൃതദേഹം കണ്ടെത്തിയത് സിറ്റി പോലീസ് അന്വേഷണമാരംഭിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലിസ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.