പാല്‍ച്ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തി നശിച്ചു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാല്‍ച്ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തി നശിച്ചു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-02-24 00:46 GMT

കോഴിക്കോട്: പാല്‍ച്ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തി നശിച്ചു. പാല്‍ച്ചുരം കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡിലെ ചുരത്തിലെ രണ്ടാം വളവിനു സമീപമാണ് അപകടം. പനമരം ചെറുകാട്ടൂര്‍ സ്വദേശി ആടിയാനാല്‍ അജോയും ഭാര്യയും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. രാത്രി എട്ടോടെയാണു സംഭവം. കാറിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

പേരാവൂരില്‍ കുടുംബവീട്ടില്‍ പോയ ശേഷം നാട്ടിലേക്കു മടങ്ങുമ്പോള്‍ കയറ്റത്തില്‍വച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബോണറ്റിനുള്ളില്‍നിന്ന് പുക ഉയരുകയും ചെയ്തു. വാഹനം പിന്നോട്ട് നിരങ്ങിനീങ്ങി നിന്നയുടനെ എല്ലാവരും പുറത്തിറങ്ങി. വാഹനത്തില്‍ അജോയും ഭാര്യയും മൂന്നു വയസ്സുള്ള കുട്ടിയും മൂന്നു മാസമായ കുട്ടിയുമാണ് ഉണ്ടായിരുന്നത്. വാഹനത്തില്‍നിന്ന് ഇറങ്ങിയ ഉടന്‍ തീ ആളിപ്പടരുകയായിരുന്നു എന്ന് അജോ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. പേരാവൂരില്‍നിന്നു അഗ്‌നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചു.

Tags:    

Similar News