മന്നത്ത് പത്മനാഭന്റെ 55-ാം സമാധിദിനം ഇന്ന്; എന്‍എസ്എസ് ആസ്ഥാനത്ത് ഇന്ന് ഭക്തിഗാനാലാപനവും പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹപ്രാര്‍ഥനയും
മന്നത്ത് പത്മനാഭന്റെ 55-ാം സമാധിദിനം ഇന്ന്
By : സ്വന്തം ലേഖകൻ
Update: 2025-02-25 00:56 GMT
ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 55ാം സമാധിദിനം ഇന്ന് ആചരിക്കും. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തില്‍ രാവിലെ ആറു മുതല്‍ ഭക്തിഗാനാലാപനവും പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹപ്രാര്‍ഥനയും നടത്തും. മന്നത്ത് പത്മനാഭന് അന്തരിച്ച സമയമായ 11.45 വരെ നാമജപമുണ്ടാകും. സമാധിദിനാചരണത്തിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നേതൃത്വം നല്‍കും.
എന്‍എസ്എസ് താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും പുഷ്പാര്‍ച്ചനയും ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രൂപീകരണ വേളയില്‍ മന്നത്ത് പത്മനാഭനും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ ചൊല്ലിയാണ് ഇന്നത്തെ ചടങ്ങുകള്‍ പൂര്‍ണമാക്കുക.