ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമം; പ്രതിയെ തേടി പോലിസ്

ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമം; പ്രതിയെ തേടി പോലിസ്

Update: 2025-03-01 02:26 GMT

പാലാ: ആഘോഷത്തിനിടെ പൊതുസ്ഥലത്ത് അച്ഛനും സഹോദരനും ഒപ്പം ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമം. പുലിയന്നൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.30-നായിരുന്നു സംഭവം.

ബാലികയുടെ അമ്മ ശൗചാലയത്തിലേക്ക് പോയപ്പോഴാണിത്. 50 മീറ്റര്‍ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച് വസ്ത്രങ്ങള്‍ അഴിച്ചെടുക്കുവാനും പീഡിപ്പിക്കുവാനും ശ്രമിച്ചപ്പോള്‍ കുട്ടി ഉറക്കമുണര്‍ന്ന് ശബ്ദമുണ്ടാക്കി. ഇതിനിടയില്‍ ഇയാള്‍ പെണ്‍കുട്ടിയെ അനുനയിപ്പിക്കുവാനും ശ്രമിച്ചു. പെണ്‍കുട്ടി, അച്ഛനമ്മമാര്‍ ഉറങ്ങിക്കിടന്ന ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പാലാ എസ്.എച്ച്.ഒ. ജോബിന്‍ ആന്റണി പറഞ്ഞു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നു.

Tags:    

Similar News