പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട രണ്ട് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി; കേസില്‍ പ്രതിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം
By : സ്വന്തം ലേഖകൻ
Update: 2025-03-04 08:25 GMT
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട രണ്ട് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി. പ്രതി പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികളെയാണ് തിരികെ എടുത്തത്.
2023 ലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഇവര്‍ക്ക് പഠനം തുടരാം. കേസില്‍ നടപടി നേരിട്ട രണ്ട് വിദ്യാര്‍ഥികളെ നേരത്തെ ഒരു വര്‍ഷത്തേക്ക് കോളജില്‍നിന്ന് പുറത്താക്കിയിരുന്നു. ഈ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇവര്‍ക്ക് തുടര്‍ പഠനത്തിന് അനുമതി നല്‍കിയത്. കേസിലെ പ്രതികള്‍ക്ക് മണ്ണുത്തിയില്‍ തുടര്‍പഠനത്തിന് അനുമതി നല്‍കിയതിന് എതിരായ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.