കായികരംഗത്ത് വനിത പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തും; വനിത ദിനാഘോഷം: 'ഗോള്‍ ഫോര്‍ ഈക്വാലിറ്റി' ഫുട്ബോള്‍ ടൂര്‍ണമെന്റ് കോഴിക്കോട്
കോഴിക്കോട്: ലോകത്താകമാനം വിവിധ മേഖലകളിലായി സ്ത്രീകള്‍ കൈവരിച്ച പുരോഗതിയെയും ലിംഗസമത്വത്തിനായി അവര്‍ നടത്തിയ പോരാട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള അവസരമാണ് അന്താരാഷ്ട്ര വനിത ദിനം. 2025 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്കും യുഎന്‍ വിമനും സംയുക്തമായി 'ഗോള്‍ ഫോര്‍ ഈക്വാലിറ്റി' എന്ന പേരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആറിന് രാവിലെ ഒന്‍പത് മുതല്‍ വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കിലാണ് ടൂര്‍ണമെന്റ് നടക്കുക. കായികരംഗത്ത് വനിത പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, സ്ത്രീകള്‍ക്കെതിരായ സ്റ്റീരിയോടൈപ്പുകളും പക്ഷഭേദങ്ങളും വെല്ലുവിളികളും ചോദ്യം ചെയ്യുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.
കുടുംബശ്രീ, ഹരിത കര്‍മ്മ സേന എന്നീ ടീമുകളുടെ പ്രദര്‍ശന മത്സരത്തോടൊപ്പം ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, അഭിഭാഷകര്‍, മാധ്യമങ്ങള്‍ എന്നിവരുടെ മിക്സഡ് ടീമുകളുടെ സൗഹൃദ മത്സരങ്ങളും മറ്റ് മിക്സ്ഡ് ടീമുകളുടെ മത്സരങ്ങളും ഇതിനോടനുബന്ധിച്ചു നടക്കും.