യുഡിഎഫിന്റെ കാലത്ത് നിയമിച്ച സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എംഡി എല്‍.ഷിബു കുമാറിനെ സര്‍ക്കാര്‍ പുറത്താക്കി; തീരുമാനം ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം

Update: 2025-03-04 09:30 GMT

തിരുവനന്തപുരം : യുഡിഎഫിന്റെ കാലത്ത് നിയമിച്ച സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എംഡി എല്‍.ഷിബു കുമാറിനെ സര്‍ക്കാര്‍ പുറത്താക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ നടപടി.

യുഡിഎഫ് ഭരണകാലത്ത് കെ.പി.മോഹനന്‍ കൃഷി മന്ത്രിയായിരുന്നപ്പോഴാണ് ഷിബു കുമാറിനെ നിയമിച്ചത്. കോര്‍പ്പറേഷനിന് കീഴിലെ ഒരു സൊസൈറ്റിലെ ഓഫീസ് അസിസ്റ്റഡ് തസ്തികയിലുള്ളയാളെയാണ് എംഡിയായി നിയമിച്ചത്.

ചട്ടങ്ങള്‍ മറികടന്നാണ് നിയമനമെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം മന്ത്രി പി. പ്രസാദാണ് നിയമനം പുനപരിശോധിക്കാന്‍ മന്ത്രിസഭയില്‍ ആവശ്യപ്പെട്ടത്.

Similar News