ആലുവയില്‍ നാല് കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍; പോലിസ് പിടികൂടിയത് ഹോട്ടലിലിരുന്ന് ചായ കുടിക്കുന്നതിനിടെ

ആലുവയില്‍ നാല് കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍

Update: 2025-03-05 00:38 GMT

കൊച്ചി: ആലുവയില്‍ നാല് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ഒഡിഷ സ്വദേശിയാണ് പിടിയിലായത്. പമ്പുകവലയിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുകയായിരുന്ന ഇവരെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആലുവ പൊലീസ് പിടികൂടിയത്. മലയാളികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് എത്തിച്ചപ്പോഴാണ് പിടിയിലായത്.

Tags:    

Similar News