കരിപ്പൂരില്‍ വന്‍ എംഡിഎംഎ വേട്ട; പിടിച്ചെടുത്തത് 1.66 കിലോഗ്രാം വരുന്ന രാസലഹരി: യുവാവ് അറസ്റ്റില്‍
കരിപ്പൂരില്‍ വന്‍ എംഡിഎംഎ വേട്ട; പിടിച്ചെടുത്തത് 1.66 കിലോഗ്രാം വരുന്ന രാസലഹരി
മലപ്പുറം: കരിപ്പൂരില്‍ വന്‍ രാസലഹരി വേട്ട. യുവാവിന്റെ വീട്ടില്‍ നിന്ന് 1.66 കിലോഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ രാസലഹരിക്ക് 50 ലക്ഷത്തോളം രൂപ വിലവരും. മുക്കൂട് മുല്ലാന്‍മടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നാണ് പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും എം.ഡി.എം.എ പിടിച്ചത്. ലഹരി കേസില്‍ രണ്ട് ദിവസം മുമ്പ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തയാളാണ് ആഷിഖ്.
മൊത്തവിതരണവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണത്തിലാണ് ഇത്രയധികം രാസലഹരി പിടികൂടാനായത് എന്നാണ് സൂചന. പ്രതിക്ക് ഒമാനില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം വീട് റെയ്ഡ് ചെയ്താണ് എം.ഡി.എം.എ പിടിച്ചെടുത്തത്.