പ്രോസ്‌പെക്ടസിലെ വ്യവസ്ഥ പ്രകാരം മ്യൂച്ചല്‍ ട്രാന്‍സ്ഫറിന് കഴിയില്ല; എല്‍എല്‍ബിയില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ല

Update: 2025-03-10 08:43 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകൃത പ്രോസ്‌പെക്ടസിലെ വിവിധ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പഞ്ചവല്‍സര എല്‍.എല്‍.ബി കോഴ്‌സിന്റെ അഡ്മിഷന്‍ നടപടികള്‍ 2024 നവംബര്‍ 20ന് പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രോസ്‌പെക്ടസിലെ 18.23 (5) (vi) പ്രകാരം ഒരു കോളേജില്‍ നിന്നും മറ്റൊരു കോളേജിലേക്ക് മ്യൂച്ചല്‍ ട്രാന്‍സ്ഫറിന് കഴിയില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അംഗീകൃത പ്രോസ്‌പെക്ടസിലെ വ്യവസ്ഥകളിന്മേല്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ല. അലോട്ട്‌മെന്റിന്റെ ഭാഗമായി വരുന്ന കോളേജ് ട്രാന്‍സ്ഫര്‍ മാത്രമാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍ ചെയ്യുന്നത്. അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നീടുള്ള കോളേജ് ട്രാന്‍സ്ഫര്‍ അതതു കോളേജുകള്‍/ വകുപ്പുകള്‍/ സര്‍വകലാശാലകള്‍ അവരവരുടെ നിയമങ്ങള്‍ക്കനുസൃതമായാണ് ചെയ്യുന്നതെന്നും പ്രവേശന പരീക്ഷാ കമ്മീഷണറുട ഓഫീസിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലാത്തതിനാല്‍ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുന്നതല്ലെന്നും പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. വിഷയം മേല്‍നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

Similar News