ചെറുകിട വനിതാ സംരംഭകര്‍ക്ക് ന്യൂ ഇന്ത്യ അഷുറന്‍സിന്റെ ന്യൂ ഇന്ത്യ മഹിള ഉദ്യം ഭീമ പോളിസി: സൗജന്യ പദ്ധതിക്ക് തുടക്കം
By : സ്വന്തം ലേഖകൻ
Update: 2025-03-10 09:20 GMT
തിരുവനന്തപുരം: ചെറുകിട വനിതാ സംരംഭകര്‍ക്കായി ന്യൂ ഇന്ത്യ അഷുറന്‍സ് ഏര്‍പ്പെടുത്തിയ ന്യൂ ഇന്ത്യ മഹിള ഉദ്യം ഭീമ പോളിസി, തനിമ ബ്യൂട്ടി ലോഞ്ചിന്റെ സഹകരണത്തോടെ 100 പേര്‍ക്ക് സൗജന്യമായി നല്കുന്ന പദ്ധതിക്ക് തുടക്കമായി.
തിരഞ്ഞെടുക്കപ്പെട്ട സംരംഭകര്‍ക്ക് പോളിസി കൈമാറി.തനിമ ബ്യൂട്ടി ലോഞ്ചിനെ പ്രതിനിധീകരിച്ച് രമേശ്, ന്യൂ ഇന്ത്യ അഷ്വുറന്‍സ് കമ്പനിയുടെ കേരള ഡിജിഎം ജോയ്സ് സതീഷ്, ട്രിവാന്‍ഡ്രം ബിസിനസ് ഓഫീസ് മാനേജര്‍ വിജില വിജയന് എന്നിവര്‍ പങ്കെടുത്തു.