ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ എംഎസ് സൊല്യൂഷ്യന്‍സ് സഇഒ ഷുഹൈബ് ജയിലില്‍ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി; കസ്റ്റഡിയ്ക്ക് ക്രൈംബ്രാഞ്ചും
By : സ്വന്തം ലേഖകൻ
Update: 2025-03-10 09:06 GMT
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ എംഎസ് സൊല്യൂഷ്യന്‍സ് സിഇഒ ഷുഹൈബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഷുഹൈബിനായി ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷയും നല്‍കിയിരുന്നു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ഇതും കോടതി ചൊവ്വാഴ്ച പരിഗണിക്കും. കസ്റ്റഡിയില്‍ പ്രതിയെ വിടാനാണ് സാധ്യത. എത്ര ദിവസത്തെ കസ്റ്റഡി അനുവദിക്കുമെന്നതാണ് നിര്‍ണ്ണായകം.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഷുഹൈബ് കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈകോടതി തള്ളിയതിന് പിന്നാലെയായിരുന്നു നീക്കം.