ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള ശ്രമം പരാജയം; കടുവ വനത്തിലേക്ക് കയറിയെന്ന് സംശയം

Update: 2025-03-16 15:10 GMT

ഇടുക്കി: ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള ശ്രമം പരാജയം. കടുവ വനത്തിലേക്ക് കയറിയെന്ന് സംശയമുണ്ട്. എങ്കിലും പരിശോധനകള്‍ തുടരും. കടുവയെ പിടികൂടാനായി പുതിയതായി രണ്ട് കൂടുകള്‍ കൂടി സ്ഥാപിക്കുമെന്ന് കോട്ടയം ഡിഎഫ്ഒ അറിയിച്ചു. ഹില്ലാഷ്, അരണക്കല്‍ മേഖലകളിലാണ് പുതിയ കൂടുകള്‍ സ്ഥാപിക്കുക.

ജനവാസമേഖലയിലെ സുരക്ഷ ഉറപ്പാക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവ രണ്ട് ദിവസമായി വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു. ഏറെ അവശനായ കടുവയെ പിന്നീട് കാണാതായിരുന്നു. കടുവയുടെ കാലിന് ഗുരുതരമായി പരിക്കുണ്ടെന്നാണ് നിഗമനം.

Similar News