കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം; നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ട ബസ് നേരെ പോയി മരത്തിലിടിച്ചു; വൻ ഇടി ശബ്ദം; നാട്ടുകാർ ഓടിയെത്തി; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം

Update: 2025-03-16 16:20 GMT

കോട്ടയം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വൈക്കം വെച്ചൂർ ചേരംകുളങ്ങരയിൽ വെച്ചാണ് അപകടം നടന്നത്. കുടവെച്ചൂർ സ്വദേശി സുധീഷ് (30) ആണ് മരിച്ചത്. എതിർദിശയിൽ നിന്നും കുതിച്ചെത്തിയ ബൈക്ക് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് പോയി മരത്തിലിടിക്കുകയായിരുന്നു.

അപകടത്തിൽ സുധീഷിന് ​ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തരിന്നു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടയം - ചേർത്തല ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരിച്ച സുധീഷിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News