കരുവന്നൂരില്‍ ഇഡിയ്ക്ക് മുന്നില്‍ രാധാകൃഷ്ണന്‍ ഹാജരായേക്കും; അന്തിമ തീരുമാനം സിപിഎം എടുക്കും; സമന്‍സ് അനുസരിച്ചില്ലെങ്കില്‍ അറസ്റ്റിനും സാധ്യത
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡി നോട്ടീസില്‍ കെ.രാധാകൃഷ്ണന്‍ എംപിയുടെ തീരുമാനം അറിയാന്‍ കാത്ത് കേന്ദ്ര ഏജന്‍സി. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ എംപിയെ അറസ്റ്റു ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും സമന്‍സ് അയച്ചു. തിങ്കളാഴ്ച ഡല്‍ഹി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സിപിഎം ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് പോകുമെന്ന് തന്നെയാണ് സൂചന.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് അന്ന് രാധാകൃഷ്ണന്‍ കൈപ്പറ്റിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. അതേസമയം കള്ളപ്പണ ഇടപാട് കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തി. കസന്വേഷത്തിന്റെ ചുമതല ഉണ്ടായിരുന്ന ഡപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണനെ കൊച്ചിയിലെ തന്നെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയിരുന്നു.
ഇതിനു പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് സ്ഥലം മാറിയെത്തുന്ന മലയാളി രാജേഷ് നായരെ കരുവന്നൂര്‍ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇഡി പറയുന്നത്. ഈ കാലയളവില്‍ കെ.രാധാകൃഷ്ണനായിരുന്നു സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി.