'അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കനാകില്ല; കെട്ടിടത്തില്‍ ആര്‍ഡിഎക്‌സ് ബ്ലാസ്റ്റ് ഉണ്ടാകും; ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണം'; പത്തനംതിട്ട കളക്ടറേറ്റില്‍ ബോംബ് ഭീഷണി

പത്തനംതിട്ട കലക്ടറേറ്റിനു ബോംബ് ഭീഷണി

Update: 2025-03-18 07:22 GMT

പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റില്‍ ബോംബ് ഭീഷണി. രാവിലെ 6.48 ന് ആസിഫ് ഗഫൂര്‍ എന്ന മെയിലില്‍ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം വന്നത്. ആര്‍ഡിഎക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം.

ഇന്ന് രാവിലെയാണ് കലക്ടറുടെ ഔദ്യോഗിക ഇ മെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം വന്നത്. അഫ്‌സല്‍ ഗുരുവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് ഇമെയിലില്‍ ഉണ്ടായിരുന്നത്. കലക്ടറേറ്റില്‍ ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലില്‍ പരാമര്‍ശമുണ്ട്. 10-ന് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മെയില്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചു.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ കളക്ടറുടെ ചേംബറിലും എല്ലാം ഓഫീസിലും പരിശോധന നടത്തി. മുന്‍കരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയെല്ലാം പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പോലീസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി. ജ്യോതി പറഞ്ഞു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്ഥലത്തിലായിരുന്നു.

കലക്ടര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ജീവനക്കാരെ പുറത്തേക്കു മാറ്റി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്.

Similar News