സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതി; സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നെന്ന് ഹൈക്കോടതി

Update: 2025-03-18 08:33 GMT

കൊച്ചി: സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നെന്ന് ഹൈക്കോടതി. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വനിതാ കമ്മീഷന്റെ അഭിഭാഷകയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.സിനിമകള്‍ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും. അത്തരം സിനിമകള്‍ ചെയ്യുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടത്. ഇതിനെ പലപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന തലത്തിലേക്ക് വ്യാഖ്യാനം ചെയ്യുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി.

Tags:    

Similar News