കണ്ണൂര്‍-മുംബൈ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങി; ടിക്കറ്റ് നിരക്ക് 3800 രൂപ മുതല്‍

കണ്ണൂര്‍-മുംബൈ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങി

Update: 2025-03-31 02:03 GMT

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങി. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍. രാത്രി 10.30-ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് 12.30-ന് കണ്ണൂരിലെത്തും. 1.20-ന് കണ്ണൂരില്‍നിന്ന് തിരിച്ച് 3.10-ന് മുംബൈയില്‍ എത്തിച്ചേരും. 3800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂര്‍-മുംബൈ സെക്ടറില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. മാര്‍ച്ച് 30-ന് തുടങ്ങിയ വേനല്‍ക്കാല ഷെഡ്യൂളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളില്‍ 23 ശതമാനം വര്‍ധനയുണ്ടാകും.

Tags:    

Similar News