വരയാടുകളുടെ പ്രജനനകാലം അവസാനിച്ചു; ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും

വരയാടുകളുടെ പ്രജനനകാലം അവസാനിച്ചു; ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും

Update: 2025-04-01 04:11 GMT

മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനം (രാജമല) ചൊവ്വാഴ്ച വിനോദസഞ്ചാരികള്‍ക്കായി തുറക്കും. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് രണ്ടുമാസമായി അടച്ചിട്ടിരുന്ന ഉദ്യാനം തുറക്കുന്നത്.

നൂറിലധികം വരയാടിന്‍കുഞ്ഞുങ്ങള്‍ മേഖലയില്‍ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രില്‍ 20-നുശേഷം വരയാടുകളുടെ ഔദ്യോഗിക കണക്കെടുക്കും.

Tags:    

Similar News