വര്‍ഷങ്ങളായി വിരലില്‍ കിടന്ന മോതിരം വണ്ണം വെച്ചതോടെ കുടുങ്ങി; വിരല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍: രക്ഷയ്‌ക്കെത്തി ഫയര്‍ഫോഴ്‌സ്

വര്‍ഷങ്ങളായി വിരലില്‍ കിടന്ന മോതിരം വണ്ണം വെച്ചതോടെ കുടുങ്ങി; രക്ഷയ്‌ക്കെത്തി ഫയര്‍ഫോഴ്‌സ്

Update: 2025-04-04 01:06 GMT

തിരുവനന്തപുരം: യുവാവിന്റെ വിരലില്‍ കുടുങ്ങിയ മോതിരങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ നീക്കം ചെയ്തു. ഡോക്ടര്‍മാര്‍ വിരല്‍ മുറിച്ചു മാറ്റേണ്ടി വരുമെന്ന് പറഞ്ഞിടത്താണ് ഫയര്‍ഫോഴ്‌സ് രക്ഷയ്ക്ക് എത്തിയത്. കൊട്ടാരക്കര ആശ്രയ സങ്കേതം സ്വദേശി രതീഷിന്റെ (42) വിരലിലാണ് മോതിരങ്ങള്‍ കുടുങ്ങിയത്. സ്റ്റീല്‍ സ്പ്രിംഗും സ്റ്റീല്‍ റിംഗുമാണ് വര്‍ഷങ്ങളായി ഇയാള്‍ വിരലില്‍ ഇട്ടിരുന്നത്. രതീഷിന് വണ്ണം വച്ചതോടെ ഇവ വിരലില്‍ കുടുങ്ങി. തൊലി വലിഞ്ഞ് മോതിരം കുടങ്ങിയതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുകയായിരുന്നു.

മോതിരം ഊരാന്‍ വിരല്‍ മുറിച്ച് മാറ്റേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്. ഒന്നര മണിക്കൂറോളം പരിശ്രമിച്ച് ഫയര്‍ഫോഴ്‌സ് സംഘം വലയങ്ങളുള്ള സ്റ്റീല്‍ സ്പ്രിംഗ് മുറിച്ച് തൊലിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. പിന്നാലെ സ്റ്റീല്‍ റിംഗും മുറിച്ച് മാറ്റി .രാജാജി നഗര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്ന് ഷഹീര്‍, വിഷ്ണു നാരായണന്‍, ജി.കെ. അനീഷ്, ശ്രീജിത്ത്, അഭിലാഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News