പയ്യന്നൂരില്‍ ഇരുതലമൂരിയുമായി അഞ്ച് പേര്‍ പിടിയില്‍

പയ്യന്നൂരില്‍ ഇരുതലമൂരിയുമായി അഞ്ച് പേര്‍ പിടിയില്‍

Update: 2025-04-04 16:37 GMT

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരത്തില്‍ ഇരുതലമൂരി പാമ്പുമായി അഞ്ചുപേര്‍ പിടിയില്‍. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്.

പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നുമാണ് തൃക്കരിപ്പൂര്‍ സ്വദേശികളായ കെ.ഭികേഷ്, എം.മനോജ്, ടി.പി. പ്രദീപന്‍ എന്നിവരും ആന്ധ്രാപ്രദേശ് സ്വദേശികളായ ടി.നവീന്‍, കെ.ചന്ദ്രശേഖര്‍ എന്നിവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച KL 86 C 8024 കാര്‍ , KL 60 V 9645 സ്‌കൂട്ടര്‍ എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. വംശനാശം സംഭവിക്കുന്ന ഇരുതലമൂരി പാമ്പിനെ അന്ധവിശ്വാസം കാരണമാണ് ലക്ഷങ്ങള്‍ കൈമാറുന്ന വില്‍പനചരക്കാക്കുന്നത്. ഇതു ഗുരുതരമായ കുറ്റകൃത്യമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുതലമൂരിയെ കൂടാതെ വെള്ളിമൂങ്ങയും ഇത്തരക്കാരുടെ കച്ചവട വസ്തുകളിലൊന്നാണ്.

Tags:    

Similar News