തലശേരി സ്റ്റേഷനില്‍ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി

Update: 2025-04-04 17:25 GMT

തലശ്ശേരി: സ്റ്റേഷനില്‍ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കയ്യില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. കണ്ണൂര്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

പാറാവ് മാറുന്നതിനിടെ തോക്ക് കൈകാര്യം ചെയ്തപ്പോഴാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. വെടിയേറ്റ് തറയില്‍നിന്ന് ചീള് തെറിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കാലിനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News